അവളറിയാതെ കണ്ണാടിക്കു പിന്നിൽ വന്നതാര്?

Monday 3 July 2017 10:59 am IST

പ്രേതങ്ങൾ, പിശാചുക്കൾ ഇവയെല്ലാം യാഥാർത്ഥ്യങ്ങളാണോ? പലർക്കും പല അഭിപ്രായങ്ങളാണ്, ചിലർ വിശ്വസിക്കും മറ്റ് ചിലർ ഇതെല്ലാം കൺകെട്ടാണെന്ന് പറയും. എന്നാൽ ചില ദൃശ്യങ്ങളും വീഡിയോകളുമെല്ലാം നമ്മെ ഏറെ ചിന്തിപ്പിക്കും. സത്യത്തിൽ പിശാചുക്കൾ ഉണ്ടെന്ന് തന്നെ വിശ്വസിച്ചു പോകും. അത്തരത്തിൽ നിരവധി വീഡിയോകൾ അനുദിനം പുറത്ത് വരുന്നുണ്ട്. ഇപ്പോൾ ഇതാ ഡാൻസ് സ്റ്റുഡിയോവിൽ നൃത്തം ചെയ്യുന്ന ഒരു യുവതിക്കു നേരിടേണ്ടി വന്ന പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം നവമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. സ്റ്റുഡിയോയുടെ അകത്ത് കണ്ണാടിക്ക് മുന്നിലായി നൃത്തം ചെയ്തതിനു ശേഷം വിശ്രമിക്കുന്ന യുവതിക്കു പിന്നിൽ അവരുടെ തന്നെ രൂപം എഴുന്നേറ്റ് വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരിക്കുന്നു. ഇത് കണ്ട് ഭയന്ന യുവതി ഓടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വീഡീയോ ഇതിനോടകം 42 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ഈ ദൃശ്യങ്ങൾ കണ്ടാൽ ഉറപ്പായും പറയും ഏതോ അദൃശ്യ ശക്തി എവിടെയോ പതിങ്ങിരിക്കുന്നുണ്ടെന്ന്. https://www.facebook.com/646973602066094/videos/1300709730025808/

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.