തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചിപ്പിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആര്‍ക്കും പറയാനാകില്ല. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ തിരുവനന്തപുരത്ത് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു. എന്നാല്‍ കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നല്‍കിയില്ല. ഒരു കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്കരമാണെന്നും ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: