ന്യൂദൽഹി: ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് പ്രണബ് മുഖർജി തന്നെ ചേർത്ത് നിർത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാഷ്ട്രപതിയെ കുറിച്ചുള്ള ‘പ്രസിഡന്റ് പ്രണബ് മുഖർജി എ സ്റ്റേറ്റ്സ് മാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അച്ഛൻ മകനോടെന്ന പോലെയാണ് പ്രണബ് മുഖർജി എക്കാലവും തന്നോട് പെരുമാറിയിട്ടുള്ളത്. പ്രധാനമന്ത്രിയായി അരങ്ങേറ്റം കുറിച്ചപ്പോൾ ആശ്രയിക്കാൻ പ്രണബ് മുഖർജിയുടെ കരങ്ങൾ ഉണ്ടായിരുന്നതാണ് തന്റെ ഭാഗ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനത്തെ രാഷ്ട്രപതിയും അഭിനന്ദിക്കാനും രാഷ്ട്രപതി മറന്നില്ല. മോദിയുടെ ഭരണമികവിനെ അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: