ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ ചിത്രം ലേലത്തിന്. അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായ ജോണ്‍ ഹെന്റിആംഷെവിറ്റ്സിന്റെ പെന്‍സില്‍ ചിത്രമാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ട്രൂത്ത് ഈസ് ഗോഡ്/എംകെ ഗാന്ധി/ 4.12.31 എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍. പത്തു ലക്ഷം രൂപയില്‍ ലേലം വിളിച്ചു തുടങ്ങും.
പ്രശസ്ത ലേലക്കമ്പനിയായ സോത്തബെയാണ് ഗാന്ധിജിയുടെ ഈ അപൂര്‍വചിത്രം ഈ മാസം 11ന് ലേലത്തിന് എത്തിക്കുന്നത്.
ഈ ചിത്രത്തിനൊപ്പം ഗാന്ധിജി എഴുതിയ കത്തുകളും ലേലത്തിനെത്തും. സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന് അദ്ദേഹമെഴുതിയ കത്തുകളാണിത്. ബോസിന്റെ സഹോദരന് ശരത് ചന്ദ്രബോസിന് അയച്ച കത്താണ് ഇതില്‍ പ്രധാനം. ബംഗാള്‍ വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്ന ശരത്തിനോട് സമരത്തില്‍ നിന്നു പിന്മാറണം എന്നാവശ്യപ്പെടുന്ന കത്തായിരുന്നു അത്. കത്തുകള്‍ക്ക് ചുരുങ്ങിയത് 28 ലക്ഷം രൂപയെങ്കിലും ലഭിക്കും എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: