ആലപ്പുഴയില്‍ പകര്‍ച്ചപ്പനി പടരുന്നു

Saturday 18 June 2011 4:34 pm IST

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. ജില്ലയില്‍ 29 പേര്‍ക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഡങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 18 ആയി. എച്ച്1എന്‍1 അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകളും ഫോഗിങ്ങും ബോധവത്ക്കരണവും ജില്ലയില്‍ ആകമാനം തുടങ്ങിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം ജില്ലയിലെ എല്ലാ ആശുപത്രികളിലും പനിക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പിഴവാണ് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള കാരണമായി പറയപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.