അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണപതക്കം മോഷണം പോയ കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണ ഏറുന്നു. ഇന്നലെ സമര സമിതി കണ്‍വീനര്‍ എന്‍. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ കള്ളന്മാര്ക്ക് ഒപ്പം നില്ക്കുന്ന സംഭവം പോലീസിന്റെ വിശ്വാസ്യതയെ നശിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭഗവാന്റെ പതക്കം മോഷ്ടിച്ചവരാരെന്ന് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അട്ടിമറിച്ചതായി സംശയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷിജു തറയില്‍, അനില്‍ പാഞ്ചജന്യം, കെ.എസ്. ജോളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: