മുട്ടം: തിരക്കേറിയ മുട്ടം ടൗണില്‍ സീബ്രാലൈന്‍ വരയ്ക്കാത്തത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമായി. മാസങ്ങളായി സീബ്രാലൈന്‍ മാഞ്ഞ് കിടന്നിട്ടും വരയ്ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. നൂറ് കണക്കിന് ആളുകള്‍ വന്നു പോകുന്ന തിരക്കേറിയ ടൗണിലാണ് സീബ്രാലൈന്‍ മാഞ്ഞിരിക്കുന്നത്. ടൗണിലെത്തുന്ന വൃദ്ധജനങ്ങളും വിദ്യാര്‍ത്ഥികളും ഇത് മൂലം ഏറെ കഷ്ടപ്പെടുന്നു. സ്കൂള്‍ തുറന്നതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മുട്ടത്ത് എത്തുന്നത്. ടൗണില്‍ ഡ്യൂട്ടി ചെയ്യുന്ന ഒന്നോ രണ്ടോ പോലീസുകാര്‍ക്ക് ടൗണിലെത്തുന്നവരെ മുഴുവന്‍ റോഡ് മുറിച്ചു കടക്കുവാന്‍ സഹായിക്കുവാന്‍ സാധിക്കില്ല. മൂലമറ്റം-ഈരാറ്റുപേട്ട മേഖലയില്‍ നിന്നും ബസുകള്‍ അതിവേഗതയിലാണ് ടൗണിലേക്ക് എത്തുന്നത്. സീബ്രാലൈന്‍ ഇല്ലാത്തതിനാല്‍ റോഡ് മുറിച്ച് കടക്കുവാന്‍ ശ്രമിക്കുന്നവരെ ഗൗനിക്കാതെയാണ് ബസുകള്‍ പായുന്നത്. മുട്ടത്ത് സീബ്രാലൈന്‍ വരയ്ക്കണമെന്ന ആവശ്യം നിരവധി തവണ ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ മടി കാണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: