നെടുങ്കണ്ടം: നെടുങ്കണ്ടം, തൂക്കുപാലം, കൂട്ടര്,പാറത്തോട് മേഖലയില്‍ അനധികൃത മാംസ വില്‍പ്പനശാലകള്‍ പെരുകുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളുടെ പരിധിയിലെ വിവധ സ്ഥലങ്ങളിലാണ് വൃത്തിഹീനമായ അറവുശാലകളും മാംസ വില്‍പ്പനശാലകളും ക്രമാതീതമായി ഉയരുന്നത്.
തമിഴ്നാട്ടില്‍ നിന്നും ലോറികളിലും നടത്തിയുമായി എത്തിക്കുന്ന കന്നുകാലികളെ യാതൊരു പരിശോധനകളും നടത്താതെ കശാപ്പ് നടത്തുകയാണ്. തമിഴ്നാട്ടില്‍ നിന്നും ചത്തതും രോഗബാധിതരുമായ മൃഗങ്ങളെയും കൊണ്ടുവരുന്നതായി പറയപ്പെടുന്നു.
ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രശ്നത്തില്‍ ഇടപെടുന്നില്ല. അംഗീകാരമില്ലാത്ത അറവ് ശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: