വായന പക്ഷാചരണം: സമാപനം ഏഴിന്

Monday 3 July 2017 8:32 pm IST

പത്തനംതിട്ട: ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജനകീയ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവന്ന വായന പക്ഷാചരണത്തിന്റെ കോഴഞ്ചേരി താലൂക്കുതല സമാപന സമ്മേളനം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ഇടപ്പരിയാരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളില്‍ എഡിഎം അനു എസ്.നായര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മാത്യു തോമസ് അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ആര്‍ സുശീല മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എം.എന്‍ സോമരാജന്‍, ഗ്രാമ പഞ്ചായത്തംഗം പ്രിസ്റ്റോ പി.തോമസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ടി രാജപ്പന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങായ രാജു സഖറിയ, വി.കെ ബാബുരാജ്, സ്‌കൂള്‍ മാനേജര്‍ എം.എന്‍ സലീം, ജനകീയ വായനശാല പ്രസിഡന്റ് ഇ.കെ കമലന്‍, വി.ജി രാമചന്ദ്രന്‍ നായര്‍, ഹെഡ്മിസ്ട്രസ് എസ്.ശ്രീലത തുടങ്ങിയവര്‍ പ്രസംഗിക്കും. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ വയലാര്‍ രാമവര്‍മ, വൈക്കം മുഹമ്മദ് ബഷീര്‍, വായനയുടെ വളര്‍ത്തച്ഛന്‍ പി.എന്‍ പണിക്കര്‍ തുടങ്ങിയ ഡോക്യുമെന്ററികള്‍ വൈകിട്ട് മൂന്നിന് പ്രദര്‍ശിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.