കൂരോപ്പട: എബിവിപി പ്രവര്‍ത്തകനായ ശ്രീഹരിയുടെ വീടും വാഹനങ്ങളും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൂരോപ്പട ഗ്രാമപഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.
എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് അജയ്നാഥ്, ളാക്കാട്ടൂര്‍ സ്വദേശികളായ എബിസണ്‍, ഗോകുല്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
ബിജെപി പ്രവര്‍ത്തകനായ ഗോപാലകൃഷ്ണനെ അക്രമിച്ച കേസ്സിലും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. കൂരോപ്പട പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമാകുന്ന കഞ്ചാവ് വിലപന തടയാന്‍ പോലീസ് തയ്യാറാവണമെന്ന് ബിജെപി പഞ്ചായത്തുകമ്മറ്റി ആവശ്യപ്പെട്ടു.
അക്രമം അവസാനിപ്പിക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ ബിജെപി തീരുമാനിച്ചു. പഞ്ചായത്തുകമ്മറ്റി പ്രസിഡന്റ് ഗോപന് പങ്ങട, ജനറല്‍സെക്രട്ടറി ബാബുരാജ്, ജില്ലാ കമ്മറ്റിയംഗം എ.സി. രാധാകൃഷ്ണന്, മണ്ഡലം കമ്മറ്റി അംഗം ഹരി പലാഴി, രാംനാഥ്, അനൂപ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: