ചങ്ങനാശേരി: കെഎസ്ടിപിയുടെ അശാസ്ത്രീയമായ റോഡു നിര്‍മാണത്തിന്റെ ഫലമായി പോസ്റ്റോഫീസ് ജംഗ്ഷന്, പെരുന്ന എന്നിവടങ്ങളിലും നിരവധി പോക്കറ്റ് റോഡുകളിലും ഗതാഗതക്കുരുക്കില്‍ വാഹനയാത്രക്കാര്‍ നട്ടം തിരിയുന്നു. ഓട നിര്‍മ്മാണത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എം.സി.റോഡില്‍ നിന്നും ഉപറോഡുകളിലേക്കും കവിയൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നിടം അശാസ്ത്രീയമായി നിര്‍മ്മിച്ചതു മൂലം വാഹനങ്ങള്‍ക്ക് ഇരു ദിശയിലേക്കും കടന്നു പോകാനാവാതെ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. റോഡുകള്‍ സന്ധിക്കുന്ന ഭാഗങ്ങളിലെ അശാസ്ത്രീയ ഓട നിര്‍മ്മാണമാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നത്. ഇവിടെ ട്രാഫിക്ക് ഡ്യൂട്ടിക്ക് ഹോം ഗാര്‍ഡുകള്‍ ഉണ്ടെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. ഈ റോഡുകള്‍ പുന:സംവിധാനം ചെയ്താല്‍ മാത്രമേ പുതിയ റോഡു നിര്‍മ്മിച്ചതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. പൊതുമരാമത്തു വകുപ്പ് ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: