കറുകച്ചാല്‍: കറുകച്ചാലില്‍ കൊതുകു നിവാരണം നടത്തുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം വാക്കുകളിലൊതുങ്ങുന്നുവെന്ന് ആക്ഷേപം. കറുകച്ചാല്‍ നെടുംകുന്നം, കങ്ങഴ പ്രദേശങ്ങളില്‍ കൊതുകു ശല്യം രൂക്ഷമായതോടെ പനി ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. പഞ്ചായത്തുകള്‍ ബോധവല്‍ക്കരണ പദ്ധതികള്‍ നടത്തുക മാത്രമാണെന്നും, കൊതുകു നശീകരണത്തിനായി ഫോഗിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടത്തുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. മേഖലകളിലെ റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കാനും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന നിലപാടിനോട് ആരും സഹകരിക്കുന്നില്ലെന്നാണ് അധികൃതരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: