പൊന്‍കുന്നം: മലയോരമേഖലയിലേക്കുളള ലാഭകരമായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെതിരെ ജനശക്തി ഉണരുന്നു. സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം നടപ്പിലാക്കിയതോടെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പല സര്‍വ്വീസും നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധമാണുള്ളത്. മലയോര മേഖലയില്‍ മിക്ക ഗ്രാമപ്രദേശങ്ങളുടേയും ആശ്രയം കെഎസ്ആര്‍ടിസി ബസുകളാണ്. ഇതില്‍ പലതും സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വന്നതോടെ നിര്‍ത്തലാക്കിയിരിക്കുകയാണ്. പാലാ, പൊന്‍കുന്നം ഡിപ്പോകളില്‍ വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.
പരിഷ്കാരം നടപ്പിലാക്കിയതിന്റെ മറവില്‍ പതിറ്റാണ്ടുകളായി പൊന്‍കുന്നം, പാലാ ഡിപ്പോകളുടെ അഭിമാനകരമായിരുന്ന പി.പി.റോഡിലെ ചെയിന്‍ സര്‍വീസ് അട്ടിമറിക്കപ്പെട്ടു. രാവിലെയും രാത്രിയിലും പാലാ-പൊന്‍കുന്നം റൂട്ടില്‍ ഗുരുതരമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: