പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ യുവാവ് അറസ്റ്റില്‍

Monday 3 July 2017 9:19 pm IST

ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഓട്ടോയില്‍ തട്ടികൊണ്ടു പോയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മുരിയാട് കടവില്‍ വീട്ടില്‍ സുനില്‍ (34) നെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ടിപ്പര്‍ ഡ്രൈവറാണ് പ്രതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്. എ സ്.ഐ കെ.എസ് സൂശാന്ത്, പോലിസുകാരായ അനീഷ്, ബിന്നന്‍, രാഗേഷ്, രാജേഷ്, വനിത പോലിസുകാരായ സുജമോള്‍, ഡാ ജി എന്നിവരുംഅന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.