ജന്മഭൂമി അമൃതം മലയാളം

Monday 3 July 2017 9:20 pm IST

കുന്നംകുളം: ജന്മഭൂമി അമൃതം മലയാളം പദ്ധതി കുന്നംകുളം ഗവ:വി എച്ച് എസ് ഇ സ്‌കൂളില്‍ കുന്നംകുളം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗീത ശശി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സി. എല്‍ സന്തോഷിന് ജന്മഭൂമി പത്രം നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ അംഗം ശ്രീജിത്ത് തെക്കെപുറം ലേഖകന്‍ മഹേഷ് തിരുത്തിക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂളിലേക്ക് ജന്മഭൂമി പത്രം എത്തുന്നത് കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ വളരെയധികം സഹായകമാവുമെന്നും ജന്മഭൂമിയുടെ ഇത്തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.