ജന്മഭൂമി അമൃതം മലയാളം

Monday 3 July 2017 9:21 pm IST

അന്തിക്കാട്: മാങ്ങാട്ടുകര ശ്രീസായി വിദ്യാപീഠം സ്‌കൂളില്‍ ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി തുടങ്ങി. പത്രം സ്‌പോണ്‍സര്‍ ചെയ്ത അഡ്വ.എ.യു.രഘുരാമ പണിക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിനു കെ.രാജ് പത്രം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ അരുണ രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന്മഭൂമി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിജേഷ് മുഖ്യ പ്രഭാഷണം നടത്തി. സുനിതാ രഘുരാമ പണിക്കര്‍, അന്തിക്കാട് ലേഖകന്‍ സുബ്രന്‍ അന്തിക്കാട്, സ്‌കൂള്‍ ലീഡര്‍മാരായ അഞ്ജലി, അശ്വതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.