ആരോഗ്യ വകുപ്പ് ദുരഭിമാനം വെടിയണം: ബിജെപി

Monday 3 July 2017 9:22 pm IST

ആലപ്പുഴ: പനിമരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്താതെ ആരോഗ്യ വകുപ്പ് ദുരഭിമാനം വെടിഞ്ഞ് പനിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി. രാജേഷ്.ഡിഎംഒ ഓഫീസ് മാര്‍ച്ച് ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്േദഹം. മഴക്കാല രോഗ പൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പരാജയമാണ്. കഞ്ഞിക്കുഴിയില്‍ സിപിഎം നേതാവിന്റെ സഹോദരന്‍ ഡെങ്കിപ്പനി മൂലം മരിച്ചിട്ടും അതു മൂടിവച്ച സിപിഎം ദുരുദ്ദേശപരമാണ്. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് നഗരചത്വരത്തില്‍ നിന്നും ആരംഭിച്ചു. ഡിഎംഒ ഓഫീസിനു മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി. മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, എം.വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്‍, പാലമുറ്റത്ത് വിജയകുമാര്‍, സജീവ്്‌ലാല്‍, കെ.ജി. കര്‍ത്ത, സുമി ഷിബു, ഗീത രാംദാസ്, ശ്യാമള കൃഷ്ണകുമാര്‍, വി. ശ്രീജിത്ത്, വിനോദ്കുമാര്‍, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, ജയകുമാര്‍, പ്രസന്നകുമാര്‍, സജു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.