ചെറുതുരുത്തി: പൈങ്കുളം തൊഴുപ്പാടം കനാല്‍ റോഡ് ഗതാഗതയോഗ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്ത യോഗം പാഞ്ഞാള്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് പ്രസിഡണ്ട് പി.എം. അമീറിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ജൂണ്‍ 13-ാം തിയ്യതി കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആറ് ആഴ്ചയ്ക്കുള്ളില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് ടാറിങ്ങ് നടത്താന്‍ തീരുമാനിയ്ക്കുകയും റോഡ് താല്കാകാലികമായി സഞ്ചാരയോഗ്യമാക്കാന്‍ പ്രദേശവാസികളുടെ സഹകരണത്തോടെ പഞ്ചായത്ത് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എം അമീര്‍ അറിയിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.തങ്കമ്മ, ജില്ലാ പഞ്ചായത്ത് അംഗം ഇ.വേണുഗോപാലമേനോന് ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.യു.ആരിഫ, ജോണി മണിച്ചിറ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: