ഹരിപ്പാട്: ജന്മഭൂമി ഹരിപ്പാട് ലേഖകന്‍ കെ. രാധാകൃഷ്ണനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐ രതീഷ് ബാബുവിനോട് പോലീസ് വകുപ്പ് വിശദീകരണം തേടും. യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചത് കാമറയില്‍ പകര്‍ത്തിയതിനാണ് എസ്ഐ ലേഖകനെ മര്‍ദ്ദിക്കുകയും ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
തിങ്കളാഴ്ച ക്യാമറ തിരിച്ചുനല്‍കിയെങ്കിലും പോലീസ് മര്‍ദ്ദനത്തിന്റെ ചിത്രങ്ങളെല്ലാം നശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരുമായി കായംകുളം ഡിവൈഎസ്പി അനില്‍ദാസ് നടത്തിയ ചര്‍ച്ചയില്‍ എസ്ഐയോട് വിശദീകരണം തേടി നടപടിയെടുക്കുമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: