ചാലക്കുടി: പൊതു സ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിര്‍മ്മിച്ച മതില് മേലൂര്‍ പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു നീക്കി. മേലൂര്‍ പഞ്ചായത്തിലെ പെട്ടങ്ങാടിയിലാണ് മതില് പൊളിച്ചു നീക്കിയത്. മൂന്ന് മീറ്റര്‍ വീതിയില്‍ അന്‍പത് മീറ്റര്‍ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി മതില് നിര്‍മ്മിച്ചിരിക്കുന്നത്.
ചര്‍ക്കപ്പടി ലിങ്ക് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന റോഡാണ് കൈയേറിയിരിക്കുന്നത്. താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ അളന്നാണ് കയ്യേറ്റം കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു.കൊരട്ടി എസ്.ഐ കെ.എസ്.സുബീഷ് മോന്, പഞ്ചായത്തംഗം ജോസഫ് പൈനാടത്ത് പഞ്ചായത്ത് സെക്രട്ടറി വി.ലേഖ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയേറ്റം ഒഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: