അരൂര്‍: ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചേര്‍ത്തല ആശാരി പറമ്പില്‍ സതീശന് (26) ആണ് പിടിയിലായത്. അരൂര്‍ ശ്രീനാരായണനഗറിനു സമീപം മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിക്കടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്.
രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശേധനയില്‍ കാല് നടയാത്രികനായി സഞ്ചിയില്‍ കഞ്ചാവുമായി വില്പനക്കായി എത്തിയ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലു വധശ്രമ കേസുകളിലും രണ്ട് പ്രാവശ്യം കാപ്പ പ്രകാരവും ശിക്ഷയനുഭവിച്ചിട്ടുണ്ട്. കൊലക്കേസ് പ്രതിയുമാണ് ഇയാള്‍. പലസ്റ്റേഷനുകളിലും കേസ്സ് നിലവിലുണ്ട്.
മദ്ധ്യ മേഖലാ ഐജിയുടെ കിഴീല് പുതിയതായി റാന്‍സ് രൂപീകരിച്ചതിനുശേഷം ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് കഞ്ചാവ് വേട്ട അരൂരില്‍ നടക്കുന്നത്. അരൂര്‍ എസ്ഐ റെനീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: