ഇരിങ്ങാലക്കുട: വീടില്ലാതിരുന്ന സഹപാഠിയ്ക്ക് വീടൊരുക്കി പൂര്‍വ്വവിദ്യര്‍ത്ഥികള്‍ മാതൃകയായി. മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ 1988 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വവിദ്യര്‍ത്ഥി അസോസിയേഷനായ സാമ 88 ന്റെ നേതൃത്വത്തിലാണ് സഹപാഠിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്.
രോഗബാധിതനായ അച്ഛനും അമ്മയും 10-ാംതരത്തില്‍ പഠിക്കുന്ന സാന്ദ്രയും പ്ലസ് ടുവിന് പഠിയ്ക്കുന്ന സച്ചിനും അടങ്ങുന്ന ഇവരുടെ കുടുംബം തകര്‍ന്ന ഓലവീട്ടിലാണ് താമസിച്ചിരുന്നത്. ഏകദേശം നാലേകാല്‍ ലക്ഷം രൂപ ചിലവില്‍ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തായാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. ലളിതമായി നടന്ന ചടങ്ങില്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ പി കെ ഭരതന് മാസ്റ്റര്‍ സിന്ധുവിന് വീട് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: