ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ രോഗികളോട് കാണിക്കുന്ന അഗണനയില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷാജിയെ മര്‍ദ്ദിച്ച ഹരിപ്പാട് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ആശുപത്രിയുടെ ജനകീയ പ്രശ്നങ്ങളില്‍ പ്രതികരിക്കുന്ന പൊതുപ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുന്ന ഇടുത സര്‍ക്കാരിന്റെ ആഭ്യന്തര നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജില്ലാകമ്മറ്റി തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു. എച്ച്. ഹര്ഷന്, അജി ആര്. നായര്‍, പ്രമോദ്, ഡി. അശ്വനിദേവ്, എം.വി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: