കായംകുളം: ട്രെയിനില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഗുജറാത്ത് ഗന്ധിനഗര്‍ പഞ്ചോളിഹിരണ് ജോതികുമാര്‍ (26) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് കായംകുളം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. തിരുവനന്തപുരം ജവഹര്‍നഗര്‍ കൈരളിയില്‍ മാധവന്‍തമ്പി(35)യുടെ കഴുത്തില്‍കിടന്ന മാലയാണ് യുവാവ് പൊട്ടിക്കാന്‍ ശ്രമിച്ചത്. ബഹളം കേട്ട് കംപാര്ട്ട്മെന്റിലുണ്ടായിരുന്നവര് യുവാവിനെ കീഴ്പെടുത്തി കണ്‍ട്രോള്‍റൂമില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: