ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകാനുളള അപേക്ഷകരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.
വെസ്റ്റിന്‍ഡീസിന്റെ മുന്‍ ഓപ്പണര്‍ ഫില്‍ സിമണ്‍സ് കഴിഞ്ഞ ദിവസം അപേക്ഷ നല്കി. കോച്ചാകാന്‍ താല്പ്പര്യമുണ്ടെന്നറിയിച്ച സിമണ്‍സ് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയതായി ബോര്‍ഡ് വെളിപ്പെടുത്തി.
സിമണ്‍സ് രണ്ടു തവണ വെസ്റ്റിന്‍ഡിസ് ടീമിന്റെ കോച്ചായിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഒരു ഇതിഹാസതാരം കൂടി കോച്ചാകാന്‍ താല്‍പ്പര്യമുണ്ടെന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.എന്നാല്‍ അപേക്ഷ നല്‍കിയതായി ഉറപ്പില്ല.
ഇന്ത്യന്‍ ടീം മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രിയും അപേക്ഷ നല്‍കിയതായി ബിസിസിഐയുടെ മുതിര്‍ന്ന ഭാരവാഹി അറിയിച്ചു.
മുന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാംഗും അപേക്ഷ നല്‍കിയിട്ടുണ്ട്. അപേ്ക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഈ മാസം ഒമ്പതാണ്. കോച്ചിനെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം പത്തിന് മുംബൈയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: