ഹോള്‍ഡര്‍ മിന്നി; ഇന്ത്യ വീണു

Monday 3 July 2017 9:53 pm IST

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ വിജയം പിടിച്ചെടുത്ത് പരമ്പര നേടാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് തോല്‍വി. നായകന്‍ ഹോള്‍ഡറുടെ മിന്നുന്ന ബൗളിങ്ങില്‍ 11 റണ്‍സിനാണ് വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. തോറ്റെങ്കിലും പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അഞ്ചാം ഏകദിനം വ്യാഴാഴ്ച കിങ്ങസ്റ്റണില്‍ അരങ്ങേറും. വെസ്റ്റിന്‍ഡീസിനെ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 189 റണ്‍സിലൊതുക്കി അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ വിരാട് കോഹ് ലിയും സംഘവും 49.4 ഓവറില്‍ 178 റണ്‍സിന് പുറത്തായി. കോഹ് ലിയുടെതുള്‍പ്പെടെ അഞ്ചുവിക്കറ്റുകള്‍ പിഴുതെടുത്ത ഹോള്‍ഡറാണ് ഇന്ത്യയെ തകര്‍ത്തത്.9.4 ഓവറില്‍ 27 റണ്‍സാണ് വിട്ടുകൊടുത്തത്. ഈ മികവിന് ഹോള്‍ഡര്‍ക്ക് കളിയിലെ കേമനുളള അവാര്‍ഡും ലഭിച്ചു. ഓപ്പണര്‍ രഹാനെയും (60) മുന്‍ നായകന്‍ ധോണിയും (54) മാത്രമാണ് പിടിച്ചു നിന്നത്. കോഹ്‌ലി ഉള്‍പ്പെടെ അഞ്ചു ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കണ്ടില്ല. കോഹ് ലി മുന്ന് റണ്‍സിന് പുറത്തായി.ടോസ് നേടി ബാറ്റ് ചെയ്ത വെസറ്റിന്‍ഡീസ് ഓപ്പണര്‍മാരായ ലൂവിസ് (35), ഹോപ്പ് (35) എന്നിവരുടെ മികവിലാണ് ഒമ്പതു വിക്കറ്റിന് 189 റണ്‍സ് എടുത്തത്. ഇന്ത്യയുടെ പേസര്‍ ഉമേഷ് യാദവും എച്ച്.എച്ച് പാണ്ഡെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്‌കോര്‍ ബോര്‍ഡ് : വെസ്റ്റിന്‍ഡീസ് : ലൂവിസ് സി കോഹ് ലി ബി കുല്‍ദീപ് 35, കെ എ ഹോപ്പ് സി യാദവ് ബി പാണ്ഡെ 35, എസ്ഡി ഹോപ്പ് സി ധോണി ബി പാണ്ഡെ 25, ചെയ്‌സ് ബി കുല്‍ദീപ് 24, മുഹമ്മദ് സി ജഡേജ ബി പാണ്ഡെ 20, ഹോള്‍ഡര്‍ സി ധോണി ബി യാദവ് 11, പവല്‍ സി ജഡേജ ബി യാദവ് 2, എആര്‍ നഴ്‌സ് സി ആന്‍ഡ് ബി യാദവ് 4, ഡി ബിഷൂ റണ്‍ഔട്ട് 15, ജോസഫ് നോട്ടൗട്ട് 5, വില്ല്യംസ് നോട്ടൗട്ട് 2 എക്‌സ്ട്രാസ് 11 ആകെ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 189. വിക്കറ്റ് വീഴ്ച 1-57, 2-80, 3-121, 4- 136, 5- 154, 6- 161, 7- 162, 8-179, 9-184 ബൗളിങ്ങ് : ഷാമി 10-2-33-0, ഉമേഷ് യാദവ് 10-1-36-3, ജഡേജ 10-0-48-0, പാണ്ഡെ 10-0-40-3, കുല്‍ദീപ് യാദവ് 10-1-31-2 ഇന്ത്യ: രഹാനെ സി എസ്ഡി ഹോപ്പ് ബി ബിഷൂ 60, ധവാന്‍ സി ഹോള്‍ഡര്‍ ബി ജോസഫ് 5, വി കോഹ് ലി സി എസ്ഡി ഹോപ്പ് ബി ഹോള്‍ഡര്‍ 3, കാര്‍ത്തിക്ക് സി എസ്ഡി ഹോപ്പ് ബി ജോസഫ് 2, ധോണി സി ജോസഫ് ബി വില്ല്യംസ് 54, കെ എം യാദവ് സി എസ്ഡി ഹോപ്പ് ബി നഴ്‌സ് 10, എച്ച്.എച്ച് പാണ്ഡെ ബി ഹോള്‍ഡര്‍ 20, ജഡേജ സി പവല്‍ ബി ഹോള്‍ഡര്‍ 11, കുല്‍ദീപ് യാദവ് നോട്ടൗട്ട് 2, ഉമേഷ് യാദവ് ബി ഹോള്‍ഡര്‍ 0, ഷാമി സി ചെയ്‌സ് ബി ഹോള്‍ഡര്‍ 1, എക്‌സ്ട്രാസ് 10 ആകെ 49.4 ഓവറില്‍ 178 ന് ഓള്‍ഔട്ട്. വിക്കറ്റ് വീഴ്ച : 1-10, 2-25, 3-47, 4-101, 5-116, 6-159, 7-173, 8-176,9-176 ബൗളിങ്ങ് : ജോസഫ് 9-2-46-2, ഹോള്‍ഡര്‍ 9.4-2-27-5, വില്ല്യംസ് 10-0-29-1, ബിഷൂ 10-1-31-1, നഴ്‌സ് 10-0-29-1, ചെയ്‌സ് 1-0-16-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.