മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പുതിയ സിനിമ ‘ടീം ഫൈവ്’ ഈ മാസം പതിനാലിന് റിലീസ് ചെയ്യും.ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ പോരാടുന്ന ശ്രീശാന്തിന്റെ മൂന്നാമത്തെ ചിത്രമാണ് ടീം ഫൈവ്. ഒരു ബൈക്ക് റേസറായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്.
2015 പുറത്തിറങ്ങിയ ബിഗ് പിക്ച്ചറാണ് ശ്രീശാന്തിന്റെ ആദ്യ സിനിമ. പിന്നീട് പൂജാ ഭട്ടിന്റെ കാബ്റേറ്റിൽ അഭിനയിച്ചു.ടീം ഫൈവ് മലയാളമുൾപ്പെടെയുളള ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യും.
2013 ലെ ഇന്ത്യൻ പ്രീമിയർ ലീഗിനിടയ്ക്ക് വാതുവെപ്പിൽ കുടുങ്ങിയതിനെ തുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: