പുകസദേശീയ സെമിനാര്‍

Monday 3 July 2017 10:33 pm IST

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ ദേശീയ സെമിനാര്‍ നടത്തും. ആറിന് രാവിലെ 9.30ന് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ മന്ത്രി എം.എ. ബേബി മുഖ്യപ്രഭാഷണം നടത്തും. തമിഴ്‌നാട് മുര്‍പോക്ക് എഴുത്താളര്‍ സംഘം സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എസ്. കരുണ മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം നാടക നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. സാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍. മുരളി അദ്ധ്യക്ഷത വഹിക്കും. സെമിനാറിനോടനുബന്ധിച്ച് നാല് മുതല്‍ ആറുവരെ തീയതികളില്‍ ''പൊരുതുന്ന കല-പ്രതിരോധം, പ്രത്യാശ'' ചരിത്ര-ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പ്രദീപ്കുമാര്‍ എംഎല്‍എ, ജാനമ്മ കുഞ്ഞുണ്ണി, വി.ടി. സുരേഷ്, ഡോ. യു. ഹേമന്ത്കുമാര്‍, വില്‍സണ്‍ സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.