മുഹമ്മ(ആലപ്പുഴ): കുവൈറ്റ് രാജാവ് ശൈഖ് അമീറിന്റെ മകനും കുവൈറ്റിലെ പാര്‍ലമെന്ററികാര്യ മന്ത്രിയുമായ ശൈഖ് നാസര്‍ അല്‍സബ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ മുഹമ്മയിലെത്തി.
ശൈഖ് അമീറിന്റെ ചികിത്സാര്‍ത്ഥം ഒരാഴ്ചയ്ക്ക് മുമ്പാണ് ദല്‍ഹിയിലെത്തിയത്. മക്കളോടൊപ്പം തന്റെ സ്വന്തം കമ്പനിയുടെ പേരില്‍ മുഹമ്മ കായിപ്പുറത്തുള്ള അതിഥി മന്ദിരത്തില്‍ വിശ്രമിക്കാന്‍ എത്തുമെന്ന് കരുതി കായിപ്പുറത്ത് എല്ലാവിധ ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ദേഹാസ്വാസ്ഥ്യം കാരണം യാത്ര റദ്ദാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് മകന് ഷൈഖ് നാസര്‍ അല്‍-സബ ഞായറാഴ്ച രാത്രി 11.30 ഓടെ കായിപ്പുറത്തെത്തിയിരുന്നു. കായല്‍ സൗന്ദര്യം ആസ്വദിക്കുവാന്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ പേരില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ പുരവഞ്ചിയും തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് കരിമീന്‍, കൊഞ്ച് തുടങ്ങിയ നാടന്‍വിഭവങ്ങളാണ് ഒരുക്കിയത്. ബുധനാഴ്ചയോടുകൂടി ദല്ഹിലേയ്ക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: