വിശ്വാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ

Monday 3 July 2017 10:37 pm IST

മൂവാറ്റപുഴ: കോലഞ്ചേരി പള്ളി തര്‍ക്കത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും വിശ്വാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍. കോടതി വിധി പഠിച്ച ശേഷം മാത്രമേ സഭയുടെ നിലപാട് അറിയിക്കാന്‍ കഴിയുകയുള്ളൂ, ഇതൊരു വിശ്വാസപരമായ കാര്യമാണ്. അതുകൊണ്ട് തന്നെ വിശ്വാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സഭ സുന്നഹദോസ് അടിയന്തരമായി കൂടിയെടുത്ത തീരുമാനത്തിലാണ് പ്രാഥമികമായി സഭ ഈ നിലപാടെടുത്തത്. ഇന്ന് രാവിലെ 10 മുതല്‍ കോ തമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കും. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.