ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഒളിവില്‍. കിനാലൂരിലെ പ്രദേശിക സിപിഎം നേതാവിന്റെ മകനും ഡിവൈഎഫ്്ഐ പ്രവര്‍ത്തകനുമായ കൈതച്ചാലില്‍ സായൂജാ (22) ണ് ഒളിവില്‍ കഴിയുന്നത്. സായൂജ് പീഡിപ്പിച്ചെന്നുള്ള കുട്ടിയുടെ പരാതിയില്‍ പോക്സോ പ്രകാരം ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിനാലൂരിലെ കടയില്‍ നിന്നും ബന്ധുവീട്ടില്‍ വെച്ചുമാണ് തന്നെ പീഡിപ്പിച്ചതെന്നാണ് കുട്ടി പോലീസിന് മൊഴി നല്‍കിയത്.
സി.ഐ കെ. സുഷീറാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: