കുറ്റിയാടി ചുരത്തില്‍ മഴയാത്ര എട്ടിന്

Monday 3 July 2017 10:53 pm IST

കുറ്റിയാടി: വടകര വിദ്യാഭ്യാസ ജില്ലയില്‍ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണവിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ഈ വര്‍ഷത്തെ മഴയാത്ര എട്ടിന് കുറ്റിയാടി ചുരത്തില്‍ നടക്കും. വനം പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്യും. വാളാംതോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്നും ആരംഭിക്കുന്ന യാത്ര പൂതംപാറ സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ സമീപിക്കും. വടകര വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്,അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്രയില്‍ പങ്കെടുക്കാം. ഇവര്‍ക്കു പുറമെ വിവിധ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തകരും യാത്രയില്‍ അണിചേരും. യാത്രയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9.30ന് വാളാംതോട് ചെക്ക്‌പോസ്റ്റിനു സമീപം എത്തിച്ചേരണം. വിദ്യാര്‍ത്ഥികള്‍ ലഘുഭക്ഷണം,ഉച്ചഭക്ഷണം,വെള്ളം എന്നിവ കരുതണം. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കണം. കൈയ്യില്‍ വിത്തുകള്‍ കരുതണം. യാത്രാമധ്യേ ഇവ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ജൈവസമ്പത്ത് വര്‍ദ്ധിപ്പിക്കാം. വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ വാളാം തോടില്‍ അവരെ ഇറക്കിയ ശേഷം പൂതംപാറ ചൂരണി റോഡില്‍ പാര്‍ക്കുചെയ്യണം. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപനസമ്മേളനത്തില്‍ വിതരണം ചെയ്യും. പങ്കെടുക്കുന്നവര്‍ വിദ്യാലയത്തിന്റെ പേര്,ഉപജില്ല,പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എണ്ണം എന്നിവ 9447262801എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പു ചെയ്യ്ത് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് മഴനനഞ്ഞുകൊണ്ടോ, മഴക്കോട്ട് ,കുട ഇവ ഉപയോഗിച്ചുകൊണ്ടോ യാത്ര ചെയ്യാം. ഭാരവാഹികളായി വടയക്കണ്ടി നാരായണന്‍,ഷൗക്കത്ത് അലി എരോത്ത് , അബ്ദുള്ള സല്‍മാന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.