കൊല്ലം: സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണത്തിനായി ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി മാവേലി സ്റ്റോറില്‍ എത്തിച്ച അരിയില്‍ ചത്ത എലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സപ്ലൈകോയുടെ പുനലൂര്‍ വെയര്‍ഹൗസില്‍ പത്തനാപുരം തഹസില്‍ദാര്‍ പരിശോധന നടത്തി.
ജില്ലാ കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന. സപ്ലൈകോയുടെ പുനലൂര്‍ താലൂക്ക് ഡിപ്പോയില്‍നിന്ന് മാവേലി സ്റ്റോറിലേക്ക് കൊണ്ടുവന്ന 40 ചാക്കുകളിലൊന്നിലാണ് ഇന്നലെ എലിക്കുഞ്ഞുങ്ങളെ കണ്ടത്. മൂന്നാമത്തെ ചാക്ക് ഇറക്കുന്നതിനിടെ കീറിയ വിടവിലൂടെ ചത്ത എലിക്കുഞ്ഞുങ്ങളിലൊന്ന് താഴെ വീഴുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ ചാക്കില്‍നിന്ന് ചത്ത നിലയില്‍ മറ്റ് നാല് എലിക്കുഞ്ഞുങ്ങളെക്കൂടി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: