കോഴിക്കോട്: ജീവിതത്തില്‍ നാം മറന്നു പോകുന്ന വിനയം, വിവേകം, മര്യാദ തുടങ്ങിയ മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാനും പുതിയ തലമുറയെ ബോധവത്കരിക്കാനും മൂല്യം ഒരോര്മപ്പെടുത്തല് എന്ന സംരംഭവുമായി വേവ് സാറ്റ് ബ്രോഡ്കാസ്റ്റിങ് ഡിവിഷന് രംഗത്ത്.
സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, ചലച്ചിത്ര, കായിക രംഗത്തെ പ്രതിഭാശാലികള്‍, വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ തുടങ്ങിയവരുടെ ചിന്തകളും വീക്ഷണങ്ങളും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. സ്കൂള്‍ കോളജ് തലങ്ങളില്‍ മാനുഷിക മൂല്യങ്ങളുടെ പ്രസക്തി പാഠ്യവിഷയമാക്കി മാറ്റാനുള്ള ശ്രമങ്ങളും മൂല്യം പദ്ധതിയുടെ ഭാഗമായി നടത്തും. കോഴിക്കോട്ടും വിദേശ രാജ്യങ്ങളായ ബഹറൈന്‍, മസ്ക്കത്ത്, ഖത്തര്‍ എന്നിവിടങ്ങളിലാണ് പദ്ധതി തുടക്കത്തില്‍ നടപ്പിലാക്കുക.
കേരളത്തിലെ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ സംരംഭവുമായി സഹകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക, മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി. കെ. റാഹേല്‍, സിനിമ നടന് മജീദ്, കെ. പി. കെ. വേങ്ങര, ജ്യോതി, സുബിന്, ബന്ന ചേന്ദമംഗലൂര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: