തിരുവനന്തപുരം: സ്ത്രീകളുടെ ആത്മാഭിമാനത്തിനും അവകാശങ്ങള്‍ക്കും മങ്ങലേല്‍പ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഡിഎംഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ ധര്‍ണയും മാര്‍ച്ചും നടത്തി. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് ബിഡിഎംഎസ് ജില്ലാ ചെയര്‍പേഴ്സണ്‍ എം. ശ്രീകുമാരിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എം. രാജലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ ഉഷ ശിശുപാലന്, സംസ്ഥാന വൈസ് പ്രസിഡന്റ് മിനി സുദേവ്, സംസ്ഥാന സെക്രട്ടറി ലേഖാ സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ വിജയകുമാരി, സീമ സതീഷ്, ഉഷാകുമാരി, സ്മിതാ ദാസ്, പേട്ട ഉഷകുമാരി, വിജയകുമാരി, നെടുമങ്ങാട് തുടങ്ങി നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: