കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍

Tuesday 4 July 2017 1:05 am IST

കാക്കനാട്: രാത്രിയില്‍ ചിത്രപ്പുഴയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍. മാലിന്യം കയറ്റിക്കൊണ്ട് വന്നിരുന്ന ലോറിയും പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ മനക്കടവ് കരിക്കയം ശ്രീവിലാസം വീട്ടില്‍ സജീവ് കുമാര്‍(45), ചേര്‍ത്തല പാണാവള്ളി പള്ളിവെളി വീട്ടില്‍ ജോഷി(35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് വാഹനം ഉള്‍പ്പെടെ പ്രതികള്‍ ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ പിടിയിലായത്. ചിത്രപ്പുഴ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും കക്കൂസ് മാലിന്യം പുഴയിലേക്ക് തള്ളുമ്പോഴാണ് പ്രതികള്‍ പോലീസ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് പനങ്ങാട് സ്വദേശി ജോണ്‍സന്റെ ഉടമസ്ഥയിലുള്ള ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്താകമാനം പകര്‍ച്ചപ്പനി വ്യാപിപ്പിക്കുന്നതിന്റെ വെളിച്ചത്തിലാണ് കക്കൂസ് നിക്ഷേപിക്കുന്നതായി പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി. ഇന്‍ഫോപാര്‍ക്ക് സബ്ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.