ജന്മഭൂമി അമൃതം മലയാളം പദ്ധതി

Tuesday 4 July 2017 8:18 am IST

കഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പുല്ലൂര്‍ ഗവ:യുപി സ്‌ക്കൂള്‍, പെരിയ ഗവ:ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, കല്ല്യോട്ട് ഗവ:ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി.
പെരിയയില്‍  ഡോക്ടര്‍ അജിത്ത് ജന്മഭൂമി പത്രം നല്‍കി ഉദ്ഘാടനം ചെയ്തു.  ബാലചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ജയദേവന്‍, തമ്പാന്‍, രേഷ്മ, ഭാവന, സുഷമ, ജന്മഭൂമി വികസന സമിതി ഭാരവാഹികളായ ബാലന്‍ കുന്നുമ്മങ്ങാനം, മണികൂടാനം, കുമാരന്‍ ചാലില്‍ എന്നിവര്‍ സംബന്ധിച്ചു.
കല്ല്യോട്ട് സ്‌കൂളില്‍ ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ ഗോവിന്ദന്‍ കരുണാലയം വിദ്യാര്‍ത്ഥിനി ആരതിക്ക് ജന്മഭൂമി പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്റെ ചുമതലയുള്ള കെ.കെ. സജിത്ത്, അധ്യാപകരായ അനില്‍കുമാര്‍, ആശ എം.വി, ശാന്ത, മുക്താഭായി എന്നിവര്‍ സംബന്ധിച്ചു.
പുല്ലൂരില്‍ സനീഷ് കേളോത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജന്മഭൂമി പത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് രാമകൃഷ്ണന്‍, പ്രധാനാധ്യാപിക ഇന്ദിര, ചന്ദ്രിക ടീച്ചര്‍, ബാബു പുല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.