സോഫ്റ്റ്‌വേയര്‍ വികസനത്തില്‍ പരിശീലനം

Tuesday 4 July 2017 8:17 am IST

കാസര്‍കോട്: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സോഫ്റ്റ്‌വേയര്‍ വികസനത്തില്‍ ഏഴു മാസത്തെ പരിശീലനം. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായവ പാസായവരായിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ പാസ്സായവര്‍ക്കും എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിിക്കും.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി വിഭിാഗത്തില്‍പ്പെടുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നവയടക്കം 6ന് രാവിലെ 10ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ 04712323949

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.