കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സുനിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കുന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കുന്നത്. അഡ്വ.ബി എ ആളൂര്‍ പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായേക്കും.
എന്നാല്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സുനി തന്റെ അഭിഭാഷകനായ അഡ്വ. ബി എ ആളൂരിനെ അറിയിച്ചത്. ജയിലിന് പുറത്തിറങ്ങിയാല്‍ ആരെങ്കിലും അപായപ്പെടുത്തുമെന്ന് സുനിക്ക് ഭയമുള്ളതിനാലാണ് ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാട് സുനി സ്വീകരിച്ചതെന്ന് അഡ്വക്കേറ്റ് ബി എ ആളൂര്‍ പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: