സംസ്ഥാനത്ത് വീണ്ടും പനി മരണം

Tuesday 4 July 2017 9:14 am IST

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അരുണ്‍ രാജാണ് മരിച്ചത്. ഇയാള്‍ ഡെങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് ജീവനക്കാരനാണ് അരുണ്‍ രാജ്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് ഡെങ്കിപനി ബാധിച്ച് അരുണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ദിവസം പ്രതി സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.