ഐഎസ് ബന്ധം: ചെന്നൈ സ്വദേശി അറസ്റ്റില്‍

Tuesday 4 July 2017 11:02 am IST

ചെന്നൈ: ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ സ്വദേശിയായ യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ ഭീകരവാദ വിരുദ്ധ സ്‌ക്വാഡും(എടിഎസ്)​ ചെന്നൈ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഹാരൂണ്‍ എന്ന യുവാവ് അറസ്റ്റിലായത്. തിങ്കളാഴ്ച അര്‍ധരാത്രി ചെന്നൈയിലെ ബര്‍മ ബസാറില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ചെന്നൈ കേന്ദ്രമാക്കി ഐഎസിന് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഫണ്ട് സ്വരൂപിക്കുന്നതും ഹാരൂണായിരുന്നു. ഐഎസ് ബന്ധമുള്ള ചെന്നൈ സ്വദേശി മുഹമ്മദ് ഇക്ബാലിനെ രാജസ്ഥാന്‍ എടിഎസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ഹാരൂണിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ബര്‍മ ബസാറില്‍ ഹാരൂണിന്‍റേതായി മൊബൈല് കടയുണ്ടെന്നും ഇവിടെ പ്രധാനമായും ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കലും റിക്രൂട്ട്മെന്‍റുമാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ ഇക്ബാല്‍ വെളിപ്പെടുത്തിയിരുന്നു. ഐഎസിന് സാമ്പത്തിക സഹായം നല്‍കിയിരുന്ന ജമീല്‍ അഹമ്മദ് എന്നായാളെ ചോദ്യം ചെയ്തതോടെ ആയിരുന്നു ഇക്ബാലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.