കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
ഗൂഡാലോചനയില്‍ ആരോപണവിധേയരായ നടന്മാര്ക്ക് പങ്കുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പള്‍സര്‍ സുനി പ്രതികരിച്ചില്ല. പകരം കേസുമായി ബന്ധപ്പെട്ട് വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന മറുപടിയാണ് പള്‍സര്‍ സുനി നല്‍കിയത്.
കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുനിയെ അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. അഡ്വ. ആളൂരാണ് പള്‍സര്‍ സുനിയ്ക്ക് വണ്ടി കോടതിയില്‍ ഹാജരാകുന്നത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്നാണ് സുനി പറഞ്ഞതെന്ന് ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സുനില്‍ കുമാറിനെതിരായ പഴയ പരാതിയും പോലീസ് പരിശോധിക്കുകയാണ്. എഡിജിപി സന്ധ്യയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: