ചെമ്മലശ്ശേരി പിഎച്ച്‌സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല രോഗികള്‍ ദുരിതത്തില്‍

Tuesday 4 July 2017 11:43 am IST

പുലാമന്തോള്‍: പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രമായ ചെമ്മലശ്ശേരി പിഎച്ചസിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നു. പനിബാധിച്ചെത്തുന്ന നൂറുകണക്കിന് ആളുകളെ പരിശോധിക്കാന്‍ ആകെയുള്ളത് ഒരു ഡോക്ടറാണ്. മണിക്കൂറോളം കാത്തുനിന്നാല്‍ മാത്രമേ ഡോക്ടറെ കാണാനാകൂയെന്ന അവസ്ഥ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും അവശത നേരിടുകയാണ് ഈ ആതുരാലയം. ഡെങ്കിപ്പനി അടക്കം പിടിപെട്ടവര്‍ മഴയും വെയിലും കൊണ്ടാണ് ഡോക്ടറെ കാണാന്‍ വരി നില്‍ക്കുന്നത്. പ്രായമായവരും കൈകുഞ്ഞുങ്ങളുമായി അമ്മമാരും നീണ്ട വരിയില്‍ നില്‍ക്കുന്ന കാഴ്ച ദയനീയമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. അതിന് സാധിക്കാത്തവരാണ് ഇവിടെ മഴയും വെയിലും കൊണ്ട് വരിനില്‍ക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് പിഎച്ച്എസിയുടെ ഈ അവസ്ഥക്ക് കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.