ആളൂരിന് കോടതിയുടെ താക്കീത്

Tuesday 4 July 2017 12:26 pm IST

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ബി.എ ആളൂരിനെ കോടതി താക്കീതു ചെയ്തു. അനാവശ്യ കാര്യങ്ങള്‍ കോടതയില്‍ ഉന്നയിക്കരുതെന്നായിരുന്നു താക്കീത്. കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്തിനെ ചൊല്ലി നടന്ന തര്‍ക്കമാണ് കോടതിയെ ചൊടിപ്പിച്ചത്. സുനിയുടെ നിലവിലെ അഭിഭാഷകന്‍ ടെനിയും പുതിയ അഭിഭാഷകന്‍ ബി.എ ആളൂരും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. തന്റെ വക്കാലത്ത് ആളൂരിന് നല്‍കുകയാണെന്ന് സുനി അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുനിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തതിനെ ടെനി ചോദ്യം ചെയ്യുകയായിരുന്നു. ആളൂര്‍ എങ്ങനെയാണ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയതെന്നും കക്ഷിയെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവ് കേരളത്തിലില്ലെന്നും അഡ്വ. ടെനി കോടതിയില്‍ അറിയിച്ചു. അതേസമയം, ജയിലില്‍ വെച്ച് തനിക്ക് മര്‍ദ്ദനമേറ്റെന്ന് സുനി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍ ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍ കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.