ജി‌എസ്‌ടി: സംസ്ഥാനത്ത് വ്യാപക പരിശോധന

Tuesday 4 July 2017 2:52 pm IST

കൊച്ചി: ചരക്ക് സേവന നികുതി വന്നിട്ടും ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന തുടങ്ങി. സംസ്ഥാനത്തെ അരി വിലയും പരിശോധിക്കുന്നുണ്ട്. വില അന്യായമായി കൂട്ടി വില്‍ക്കുന്നുണ്ടോ എന്നറിയാനാണ് പരിശോധന. ജിഎസ്‌ടി വന്നിട്ടും വില വര്‍ദ്ധിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. വിലകുറയുന്ന 101 ഉല്‍പ്പന്നങ്ങളുടെ പട്ടിക സംസ്ഥാന ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ജിഎസ്‌ടി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് 80 മുതല്‍ 85 ശതമാനം ഉത്പ്പനങ്ങള്‍ക്ക് വിലകുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. നികുതി ഒഴിവാക്കിയ സാധനങ്ങള്‍ക്ക് നികുതി വാങ്ങരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പല വ്യാപാരസ്ഥാപനങ്ങളിലും കൂടിയ വിലയാണ് ഈടാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.