തിരുവനന്തപുരം: കെഎസ്ആര്‍ടി ജീവനക്കാരുടെ മൂന്ന് മാസമായി മുടങ്ങി കിടക്കുന്ന പെന്ഷന് വിതരണത്തിന് ധനവകുപ്പ് അടിയന്തര സഹായമായി 130 കോടി അനുവദിച്ചു. ഇന്നു തന്നെ പണം ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എല്ലാമാസവും നല്കുന്ന 30 കോടിക്ക് പുറമേയാണിത്.
ഒരുമാസത്തെ പെന്‍ഷനും ശമ്പളവും ഇന്നും നാളെയുമായി നല്‍കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചു. ബാക്കി തുകയും ഉടന്‍ വിതരണം ചെയ്യുമെന്നും വിവരമുണ്ട്. സര്‍ക്കാര്‍ അനുവദിച്ച 130 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം, പെന്ഷന് വിതരണം ആരംഭിക്കുമെന്നും പത്തനംതിട്ടയിലെ കേസ് തീര്‍പ്പായാല്‍ ഒരുമാസത്തെ കുടിശികയും തീര്‍ക്കാമെന്നും മന്ത്രി പറഞ്ഞു.
പെന്ഷന് മുടക്കത്തിനെതിരെ വിരമിച്ച ജീവനക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു.
വിഷയത്തില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ ചീഫ് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ധര്‍ണയും നടത്തിയിരുന്നു. 42,000 ഓളം കുടുംബങ്ങളാണ് പെന്ഷന് വിതരണം തടസപ്പെട്ടതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: