ഏളക്കുഴി മുച്ചിലോട്ട് ഭഗവതിക്ഷേത്രം കളിയാട്ടംവിഗ്രഹപ്രതിഷ്ഠ ഇന്ന്

Tuesday 4 July 2017 7:13 pm IST

കൂത്തുപറമ്പ്: ഏളക്കുഴി ആറ്റിന്‍കര പുതിയകാവില്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ ഇന്ന് നടക്കും. ഉച്ചക്ക് 12.10 മുതല്‍ 1.13 വരെ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിക്കും. വൈകീട്ട് ചുറ്റുവിളക്ക് അടിയന്തിരം ഉണ്ടാകും. കളിയാട്ടോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദക്ഷിണ കന്നട എം.പി.നളിന്‍കുമാര്‍കട്ടീല്‍ ഉദ്ഘാടനം ചെയ്യും. സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നൃത്തസന്ധ്യ അരങ്ങേറും. വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും വെള്ളാട്ടങ്ങളും ഉണ്ടാകും. ഞായറാഴ്ച രാവിലെ മുതല്‍ നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍കാളി തെയ്യങ്ങള്‍ അരങ്ങിലെത്തും. ഉച്ചക്ക് മേലേരി കൈയേല്‍ക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കല്‍ ചടങ്ങോടെ കളിയാട്ടം സമാപിക്കും. കളിയാട്ട ദിവസങ്ങളില്‍ അന്നദാനവും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.