കണ്ണൂര്‍: മയ്യില്‍ കെ.വി.കുഞ്ഞിരാമന് മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് ജ്യോതിഷ വാചസ്പതിയും സംസ്കൃത പണ്ഡിതനുമായിരുന്ന കെ.വി.കുഞ്ഞിരാമന് മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ ജ്യോതിഷ പുരസ്ക്കാരത്തിന് ഡോ.ഇ.എന്‍.ഈശ്വരന് അര്‍ഹനായതായി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് അസി.പ്രഫസറാണ്.
ഒട്ടനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ.ഇ.എന്‍.ഈശ്വരന് സംസ്കൃത ഭാഷ-ജ്യോതിഷ മേഖലകളില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം നല്‍കുന്നതെന്ന് ഇവര്‍ പറഞ്ഞു. കെ.വി.കുഞ്ഞിരാമന് മാസ്റ്ററുടെ പത്താം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് 8 ന് മയ്യില്‍ ചെക്യാട്ട് കാവിലുളള സ്മാരക മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരൂര്‍ മലയാളം സര്‍വ്വകാലാശാല രജിസ്ട്രാര്‍ ഡോ.കെ.എം.ഭരതന് അവാര്‍ഡ് നല്‍കും. അനുസ്മരണ സമ്മേളനം, അക്ഷര ശ്ലോക സദസ്സ്, കവിയരങ്ങ് എന്നിവയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: