പനി മരണം കൂടുന്നു: സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം

Tuesday 4 July 2017 7:35 pm IST

കോഴിക്കോട്: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പനിയും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നൂറുകണക്കിന് വരുന്ന സാധാരണക്കാര്‍ മതിയായ ചികിത്സകിട്ടാതെ മരിക്കുന്നത് അത്യന്തം ദുഃഖകരമായ കാര്യമാണ്. ഭൂരിപക്ഷം പനി മരണങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവിച്ചിട്ടുള്ളത്. ആശുപത്രികളുടെ അനാസ്ഥയും മുന്തിയ പരിചരണം ലഭിക്കാത്തതുമാണ് മരണം സംഭവിച്ചിരിക്കുന്നത്. ഗുരുതര വീഴ്ച പരിഹരിച്ച് മുന്തിയ ചികിത്സാസംവിധാനം അടിയന്തരമായി ഉണ്ടാവണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. പനിമൂലം മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.