കോഴിക്കോട്: സേവാഭാരതി ബാലികാസദനത്തിനു കെ.വി.ആര് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു പുതിയ മാരുതി വാഹനം സംഭാവന ചെയ്തു. സദനം മന്ദിരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കെ.വി.ആര് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രി കെ.പി.നായര്‍ സേവാഭാരതി ജില്ലാ അധ്യക്ഷന്‍ ഡോ.പി.രാമകൃഷ്ണന് താക്കോല്‍ കൈമാറി. ഡോ.പി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കെ.പി.നായര്‍, എം.സി.ഷാജകുമാര്‍, കൃഷ്ണന്കുട്ടിനായര് , പി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി. സി. ഗംഗാധരന് സ്വാഗതവും വി. ദയാനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: